Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Sabarimala Gold Issue

ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​മ​ല്ല രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​മ​ല്ല രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​ശ്ന​മെ​ന്നും സാ​ധാ​ര​ണ​ക്കാ​രു​ടെ നീ​റു​ന്ന പ്ര​ശ്ന​ങ്ങ​ൾ വേ​റെ​യു​ണ്ടെ​ന്നും എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ.

ഈ ​പ്ര​ശ്ന​ങ്ങ​ളൊ​ന്നും രാ​ഷ്ട്രീ​യ​ക്കാ​ർ കാ​ണു​ന്നി​ല്ല. തി​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ആ​ക്കാ​നു​ള്ള രാ​ഷ്ട്രീ​യ അ​ട​വ് ന​യ​മാ​ണ് പാ​ർ​ട്ടി​ക​ൾ​ക്ക്.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ഉ​പ്പ് തി​ന്ന​വ​ൻ വെ​ള്ളം കു​ടി​ക്ക​ട്ടെ. സ​ക​ല ദേ​വ​സ്വം ബോ​ർ‍‍​ഡു​ക​ളും പി​രി​ച്ചു​വി​ട​ണം. ഇ​ക്കാ​ര്യം സ​ർ​ക്കാ​രി​നെ​തി​രെ തി​രി​ച്ചു വി​ടു​ന്ന​ത് എ​ന്തി​നാ​ണ്?. ദേ​വ​സ്വം മ​ന്ത്രി രാ​ജി വ​യ്ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം തി​ക​ച്ചും രാ​ഷ്ട്രീ​യ​മാ​ണ്.

മ​ന്ത്രി​യും സ​ർ​ക്കാ​രും എ​ന്തി​ന് രാ​ജി വ​യ്ക്ക​ണം. ഉ​പ്പ് തി​ന്ന​വ​ൻ വെ​ള്ളം കു​ടി​ക്ക​ട്ടെ. കാ​ട്ടി​ലെ ത​ടി, തേ​വ​രു​ടെ ആ​ന എ​ന്ന സ്ഥി​തി​യാ​ണി​പ്പോ​ൾ.

ക​ട​പ്പു​റ​ത്ത് പോ​യി കാ​ള കു​ത്തി​യ​തി​ന് വീ​ട്ടി​ൽ വ​ന്നു അ​മ്മ​യെ ത​ല്ല​രു​ത്. കോ​ട​തി എ​ല്ലാം ക​ണ്ടു പി​ടി​ക്കും. പു​ണ്യാ​ള​ൻ​മാ​രൊ​ക്കെ പാ​പി​ക​ളാ​ണെ​ന്ന് തെ​ളി​യ​ട്ടെ​യെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു.

Latest News

Up